എന്തു പഠിക്കണം?എന്താവണം?

അവനവനെ അറിയുക: (SELF ASSESSMENT FOR SELF MASTERY):
ഒരു വ്യക്തിക്ക് അയാളുടെ കഴിവുകളെയും ബലഹീനതകളെയും ചിന്തകളെയും വികാരങ്ങളെയും പറ്റിയുള്ള ധാരണയെയാണ് സ്വയാവബോധം എന്ന് വിശേഷിപ്പിക്കുന്നത്. മന:ശാസ്ത്രജ്ഞയായ ടാഷാ യൂറിച്ചന്റെ കണ്ടുപിടുത്തത്തില് 90 ശതമാനം ആളുകള് സ്വയാവബോധം ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും വെറും 15 ശതമാനം ആളുകള്ക്ക് മാത്രമേ യഥാര്ത്ഥത്തില് ഈ കഴിവ് ഉള്ളൂ എന്നാണ് തെളിയിക്കുന്നത്.


എന്തു പഠിക്കണം, ഏത് ജോലി നേടണം, ജീവിതത്തില് എങ്ങനെ ഉയര്ച്ച കൈവരിക്കണം എന്നതിനൊക്കെ വ്യക്തതയുണ്ടാകണമെങ്കില് സ്വയം തിരിച്ചറിയണം. വൈകാരിക ബുദ്ധിയുടെ (emotional intelligence) ഉപജ്ഞാതാവ് ഡാനിയല് ഗോള്മാന്റെ അഭിപ്രായത്തില് ഒരു മനുഷ്യന് ആദ്യം സ്വയം മനസ്സിലാക്കണം (Self Aware) അത് ആത്മനിയന്ത്രണത്തിലേക്കും (Self control) ക്ഷമാശീലത്തിലേക്കും (Patience) സഹാനുഭൂതിയിലേക്കും (Empathy) സാമൂഹികബന്ധങ്ങളിലേക്കും (Social relationships) നയിക്കുന്നു. ചുരുക്കത്തില് സമൂഹത്തില് നന്നായി പെരുമാറുവാനും നല്ല ബന്ധങ്ങള് സൂക്ഷിക്കാനും ആദ്യം വേണ്ടത് സ്വയം തിരിച്ചറിവാണെന്ന് ഗോള്മാന് വ്യക്തമാക്കുന്നു. നല്ല സാമൂഹ്യബന്ധങ്ങള് സൃഷ്ടിക്കുന്നതും നിലനിര്ത്തുന്നതും തൊഴിലവസരങ്ങള് അറിയുവാനും തൊഴില് നേടാനും കരിയറില് വളര്ച്ച കൈവരുത്താനും സഹായിക്കുന്നു.

സോക്രട്ടീസിന്റെ അവനവനെ അറിയുക’ (Know Thyself) എന്ന വാചകം ഇവിടെ അന്വർത്ഥമാകുന്നു. നമ്മുടെ കുട്ടികൾക്ക് അനുയോജ്യമായ കരിയർ/പഠന മേഖല കണ്ടെത്താൻ അഭിരുചി പരീക്ഷയിലൂടെ (CAREER APTITUDE TEST) സാധിക്കും. 8 മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ ടെസ്റ്റിൽ പങ്കെടുക്കാം.

നൂതന ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓരോ വിദ്യാർഥിയുടെയും തൊഴിൽ സംബന്ധമായ താൽപര്യങ്ങൾ, കഴിവുകൾ, സ്വഭാവരീതി എന്നിവ മനസ്സിലാക്കാനും അതിലൂടെ കുട്ടിയുടെ ഏറ്റവും അനുയോജ്യമായ തൊഴിൽ/ പഠനമേഖല കണ്ടെത്താനും സാധിക്കും. ശരിയായ തൊഴിൽ/ പഠനമേഖല കണ്ടെത്തുന്നതിലൂടെ ഭാവിയിൽ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കാനും കരിയർ സംബന്ധമായ ലക്ഷ്യങ്ങൾ രൂപീകരിച്ചു ഭാവിയിൽ ഉന്നത ജീവിതനിലവാരത്തിലെത്താനും ഈ ടെസ്റ്റ് സഹായിക്കും.

അഭിരുചി പരീക്ഷയും കരിയർ ഗൈഡൻസും പരിശീലനം ലഭിച്ച വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്നു.

കുട്ടികൾക്കും മാതാപിതാക്കൾക്കും വ്യക്തിഗത മാർഗ്ഗ നിർദ്ദേശക കൂടിക്കാഴ്ച്ചയിലൂടെ പഠന /തൊഴിൽ മേഖലകളെ ക്കുറിച്ച് അവബോധം നൽകുന്നു